Latest NewsNewsIndiaCrime

ഭാര്യയേയും രണ്ട് വയസ്സുള്ള മകളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു

ബീഡ്: ഭാര്യയേയും രണ്ട് വയസ്സുള്ള മകളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പര്‍ലിയിലെ സിര്‍സല ഗ്രാമത്തിലാണു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അല്ലബക്ഷ് അഹമ്മദ് ഷെയ്ക്ക് (28) ആണ് ഭാര്യ ശബ്‌നത്തെയും (22), മകള്‍ അഷ്ഫിയയെയും കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്.

കുടുംബപ്രശ്‌നമാണു കൊലപാതകത്തിനു കാരണമെന്നു സംശയിക്കുന്നതായി സിര്‍സല പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് എക്‌സിംഗെ പറഞ്ഞു. പര്‍ലി ടൗണിലെ തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുകയായിരുന്നു അല്ലബക്ഷ്. ഇവര്‍ പര്‍ബാനിയിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു.

വിവാഹത്തിന് ഇവര്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുകള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണു ദാരുണമായ സംഭവം പുറം ലോകമറിയുന്നത്. വാതില്‍ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ബന്ധുക്കള്‍ വാതില്‍ പൊളിച്ച്‌ അകത്തു കടന്നപ്പോള്‍ അല്ലബക്ഷിനെ തൂങ്ങിയ നിലയിലും ഭാര്യയേയും മകളേയും രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button