KeralaLatest News

17കാരിക്ക് നേരെ പീഡന ശ്രമം; യുവാവ് അറസ്റ്റില്‍

നെടുങ്കണ്ടം: നെടുങ്കണ്ടത്തെ സ്വകാര്യ എസ്റ്റേറ്റില്‍ ബന്ധുക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്ന മധ്യപ്രദേശ് സ്വദേശിനിയായ 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് മാണ്ഡ്ല സ്വദേശി അരവിന്ദ് പ്രെസ്തെയെ (22)യാണ് ഉടുമ്പന്‍ ചോല പോലീസ് പിടികൂടിയത്.

ഉടുമ്പന്‍ ചോലയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം നടന്നത്. ചെറുതോണിക്ക് സമീപം പശുഫാമില്‍ ജോലിചെയ്തിരുന്ന പ്രതി ഉടുമ്പന്‍ ചോലയിലെ ബന്ധുവിന്റെ വീട്ടിലെത്തി. ഇതിനു സമീപത്താണ് പെണ്‍കുട്ടിയും താമസിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പുറത്ത് പോയ തക്കം നോക്കി ഇയാള്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രതിയെ തള്ളിമാറ്റി പെണ്‍കുട്ടി പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ പെണ്‍കുട്ടിയുടെ മുഖത്ത് കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപ വാസികള്‍ ഓടിയെത്തിതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവിലായിരുന്ന പ്രതിയെ സി.ഐ. അനില്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതിക്കെതിരേ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button