Latest NewsEducation & Career

കേരള മീഡിയ അക്കാദമിയിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങിൽ അധ്യാപക ഒഴിവ്

കരാർ അടിസ്ഥാനത്തിലാണ് നിയമനം

കൊച്ചി: കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങിൽ അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും പി.ആർ. ആൻഡ് അഡ്വർടൈസിങ്ങിൽ പി.ജി. ഡിപ്ലോമയും അല്ലെങ്കിൽ പി.ആർ. ആൻഡ് അഡ്വർടൈസിങ്‌ എന്ന വിഷയം ഉൾപ്പെട്ട ബിരുദാനന്തര ബിരുദവും ഉളളവർക്ക് അപേക്ഷിക്കാം.

നെറ്റ് പാസായവർക്ക് മുൻഗണന. പി.ആർ., അഡ്വർടൈസിങ്‌ എന്നീ മേഖലകളിൽ 5 വർഷത്തെ പ്രവൃത്തിപരിചയവും അധ്യാപന പരിചയവും ഉണ്ടായിരിക്കണം. 2019 ജൂൺ 15-നു മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോട്ടോ അടങ്ങിയ വിശദമായ ബയോഡേറ്റയും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും അടങ്ങിയ അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0484 2422275; 0484 2422068.

shortlink

Related Articles

Post Your Comments

Related Articles


Back to top button