KeralaLatest News

സ്വര്‍ണ്ണക്കടത്ത്: മുഖ്യപ്രതി കീഴടങ്ങി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയിരുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതി കീഴടങ്ങി. ആഭിഭാഷകനായ ബിജു മനോഹര്‍ ആണ് കൊച്ചി ഡിആര്‍ഐയുടെ ഓഫീസിലെത്തി കീഴടങ്ങിയത്.

തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തില്‍ നിന്ന് 25 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസില്‍ മുഖ്യപ്രതിയായ അഭിഭാഷകനും കഴക്കൂട്ടം വെട്ടുറോഡ് കരിയില്‍ സ്വദേശിയുമായ ബിജു മനോഹര്‍ (45). ഇതേ കേസില്‍ ബിജുവിന്റെ ഭാര്യ വിനീത (38) നെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന ബിജുവിനു വേണ്ടി തിരച്ചില്‍ ഈര്‍ജ്ജിതമാക്കിയ സമയത്താണ് ഇയാള്‍ കീഴടങ്ങിയത്.

അതേസമയം സ്വര്‍ണം കടത്തിയിരുന്നത് പിപിഎം ചെയിന്‍സ് ഉടമ മുഹമ്മദലിക്ക് വേണ്ടിയാണെന്ന് ഡിആര്‍ഐ കണ്ടെത്തി. മുഹമ്മദലിയുടെ കോഴിക്കോട്ടെ വീട്ടില്‍ ഡിആര്‍ഐ പരിശോധന നടത്തി. അതേസമയം പിപിഎ ചെയിന്‍സിന്റെ തിരുവനന്തപുരത്തെ ഷോറൂം മാനേജര്‍ ഹക്കീമും ഡയറക്ടര്‍മാരും ഒളുവിലാണ്. മുഹമ്മദലിയുടെ ദുബായിലുള്ള ഷോറൂമില്‍ നിന്നാണ് സ്വര്‍ണം വാങ്ങിയതെന്ന് സെറീന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button