UAELatest NewsIndia

തൊഴില്‍തട്ടിപ്പ്; മരിച്ചെന്നു കരുതിയ ഇന്ത്യന്‍ യുവാവ് അബുദാബി ജയിലില്‍

ന്യൂ ഡൽഹി : മരിച്ചെന്നു കരുതിയ ഇന്ത്യന്‍ യുവാവിനെ അബുദാബിയിലെ ജയിലില്‍ നിന്നും കണ്ടെത്തി. ഉത്തര്‍പ്രദേശിലെ രാംപുര്‍ സ്വദേശി വാസി അഹമ്മദാണ് തൊഴില്‍ തട്ടിപ്പിനരയായി ജയിലിലായത്. ഫെബ്രുവരി ഒമ്പതിനാണ് വാസി അഹമ്മദ് ടൂറിസ്റ്റ് വിസയില്‍ യുഎഇയില്‍ എത്തിയത്. ജോലി തരപ്പെടുത്തുന്നതിനായി ഏജന്റിന് 80,000 രൂപയും വാസി നല്‍കിയിരുന്നു. ഒരുമാസത്തെ വിസയില്‍ എത്തിയ വാസി അനധികൃതമായാണ് താമസിച്ചിരുന്നത്.

അനധികൃതമായി താമസിച്ചതിന് ഈടാക്കിയ ഒരുലക്ഷത്തിലധികം രൂപ പിഴ ചുമത്തിയിരുന്നു. ഈ തുക അടയ്ക്കാന്‍ പുതിയ തൊഴിലുടമ തയ്യാറാവാതായതോടെ വാസി ഇന്ത്യന്‍ എംബസിയെ സമീപിച്ചു. എംബസി വാസിയെ പോലിസില്‍ ഏല്‍പ്പിക്കുകയും തുടര്‍ന്ന് ജയിലിലേക്ക് അയക്കുകയുമായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഇയാളെ കുറിച്ച്‌ യാതൊരു വിവരവും ഇല്ലാതായതോടെ മരിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് ദുബായ് ജയിലില്‍ ഉള്ളതായി വിവരം ലഭിക്കുന്നത്.

വാസിയുടെ വിവരം ഇല്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കുവൈത്തിലുള്ള വാസിയുടെ സുഹൃത്തുമായി ബന്ധപ്പെടുകയും തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണത്തിലാണ് ജയിലിലാണെന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button