Latest NewsTechnology

ആപ്പിൾ പ്രേമികൾ ഇനി നിരാശരാകും : ഈ സേവനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചു

കാലിഫോർണിയ: ആപ്പിൾ പ്രേമികളെ നിരാശരാകുന്ന പ്രഖ്യാപനത്തിനു കമ്പനി ഒരുങ്ങുന്നു. നീണ്ട 18 വർഷമായി തങ്ങൾ തുടർന്ന് വരുന്ന ഐ ട്യൂൺ സേവനത്തോട് വിട പറയാനാണ് ആപ്പിൾ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌. കമ്പനി പുതുതായി അവതരിപ്പിക്കുന്ന മാക് – മ്യൂസിക്, ടിവി, പോഡ്‌കാസ്റ്റ് എന്നീ വ്യത്യസ്ത ഉൽപ്പന്നങ്ങളാണ് ഇതിനു കാരണം. ഐ ട്യൂണിലൂടെയാണ് ആപ്പിൾ ഉപഭോക്താക്കൾ ഇത്ര കാലം പാട്ട് കേട്ടതും, സിനിമ കണ്ടതും,ലൈവ് ടിവി കണ്ടത്. എന്നാൽ ഇനി . ഐ ട്യൂണില്ലെങ്കിലും മ്യൂസിക് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് തടസങ്ങളില്ലാതെ പാട്ടുകൾ കേൾക്കാൻ സാധിക്കുമെന്നു ആപ്പിൾ അവകാശപ്പെടുന്നു.

തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന ആപ്പിളിന്റെ ഡവലപർ കോൺഫറൻസിൽ അടുത്ത തലമുറ ഉൽപ്പന്നങ്ങൾ സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ പ്രതീക്ഷിക്കാം. സാൻഹോസിൽ നടക്കുന്ന ആഗോള ഡവലപർ കോൺഫറൻസിൽ ആപ്പിൾ സിഇഓ ടിം കുക്കാണ് മുഖ്യപ്രഭാഷണം നടത്തുക. ഇത്തവണ പുതിയ ഐഫോണോ, ആപ്പിൾ വാച്ചോ അല്ല പകരം പുതിയ മാക് പ്രോ ആകും കോൺഫറൻസിന്റെ മുഖ്യ ആകർഷണം എന്നാണ് ബ്ലൂംബെർഗിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ ആപ്പിൾ വാച്ചിനെ കൂടുതൽ സ്വതന്ത്രമാക്കി ഇതിൽ സ്വന്തമായ ആപ്പ് സ്റ്റോറും കാൽക്കുലേറ്ററും വോയ്സ് റെക്കോർഡറും അടക്കമുള്ള ആപ്പുകൾ കൂടി ഉൾപ്പെടുത്തി അവതരിപ്പിക്കാനുള്ള നീക്കവും പ്രതീക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button