Latest NewsInternational

പിഞ്ചു കുഞ്ഞങ്ങളടക്കം 700-ഓളം പേര്‍ക്ക് എച്ച്‌ഐവി: ഈ ഗ്രാമത്തിന്റേത് ഭയപ്പെടുത്തുന്ന കഥ

കഴിഞ്ഞ ഏപ്രില്‍ മാസത്തിന് ശേഷം ഇവിടെ നടത്തിയ രക്തപരിശോധനകളില്‍ 681 പേര്‍ക്കാണ് എച്ചഐവി എയ്ഡ്‌സ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്

കറാച്ചി: കഴിഞ്ഞ കുറേ നാളുകളായി ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു നാടായി മാറിയിരിക്കുകയാണ് പാകിസ്ഥാനിലെ റൊത്തേദെരോ എന്ന ഗ്രാമം. കറാച്ചിയില്‍ നിന്നും 480 കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ ഗ്രാമം മുമ്പ് മറ്റിടങ്ങളെ പോലെ തന്നെയായിരുന്നു. എന്നാല്‍ ഇവിടുത്തെ ആളുകളില്‍ നടത്തിയ വൈദ്യ പരിശോധന ഫലം പുറത്തു വന്നതോടെ ലോകത്തിനു തന്നെ ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ് റൊത്തേദെരോ.

കഴിഞ്ഞ ഏപ്രില്‍ മാസത്തിന് ശേഷം ഇവിടെ നടത്തിയ രക്തപരിശോധനകളില്‍ 681 പേര്‍ക്കാണ് എച്ചഐവി എയ്ഡ്‌സ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെയുള്ള കൈക്കുഞ്ഞുമുതല്‍ വൃദ്ധര്‍ക്കു വരെ എയ്ഡ് ബാധ സ്ഥിരീകിരിച്ചിട്ടുണ്ട്. ഇത് ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

രോഗം സ്ഥിരീകരിച്ചവരില്‍ അധികവും കുട്ടികളാണ്. 537 കുട്ടികളിലാണ് എച്ച്‌ഐവി എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നഗരത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയില്‍ 21000 പേര്‍ ഇതിനോടകം പരിശോധന നടത്തി. ശേഷിച്ചവര്‍ സ്വകാര്യ ക്ലിനിക്കുകളിലും പരിശോധന നടത്തി.

ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിച്ചതിനാലണ് ഇവിടെയുള്ള ഭൂരിപക്ഷം പേര്‍ക്കും എച്ചഐവി അണുബാധ ഏറ്റത്. നഗരത്തിലെ 60 ശതമാനത്തിലേറെ പേരുടെയും ശരീരത്തില്‍ ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിച്ചതായി

നഗരത്തില്‍ നടത്തിയ പ്രാഥമിക പഠനങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു. അതേസമയം അണുബാധ ഏറ്റ 123 പേരേയും പരിചരിച്ചത് ഒരേ ഡോക്ടര്‍ ആണ്. കൂടാതെ ഈ ഡോക്ടറുടെ കീഴില്‍ ചികിത്സ കഴിഞ്ഞ ശേഷമാണ് ഇവര്‍ക്കെല്ലാം രോഗബാധ ഉണ്ടായതെന്നും വ്യക്തമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഡോ മുസാഫര്‍ ഗംഗാരോ എന്ന ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.ഒരേ സിറിഞ്ഞു സൂചിയും ഗംഗാരോ 50 പേരില്‍ ഉപയോഗിച്ചതായാണ് കണ്ടെത്തല്‍.

പാകിസ്ഥാനില്‍ 1.63 ലക്ഷം പേരില്‍ എച്ച്‌ഐവി വൈറസ് ബാധയുണ്ടെങ്കിലും 25000 മാത്രമാണ് ഔദ്യോഗിക രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റൊത്തേദെരോയില്‍ മാത്രമായി മാത്രം 50000 എച്ച്‌ഐവി സ്‌ക്രീനിങ് കിറ്റുകള്‍ സര്‍ക്കാര്‍ എത്തിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button