Latest NewsIndia

തൃണമൂല്‍ പരാജയപ്പെട്ട പ്രദേശങ്ങളില്‍ ബിജെപിക്കെതിരെ ശക്തമായ നിലപാടുകളുമായി മമത : ഓഫീസുകൾ പിടിച്ചെടുക്കാൻ നിർദ്ദേശം

ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ തൃണമൂല്‍ കോണ്‍​ഗ്രസ് നേതാക്കള്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദ്ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങളാണ് റ‌ിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊല്‍ക്കത്ത: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാനൊരുങ്ങി മമത ബാനർജി. ജയ് ശ്രീറാം വിളിച്ച ബിജെപി പ്രവർത്തകരെ കേസിൽ പെടുത്തിയത് വലിയ പ്രതിഷേധത്തിന് ഇടനൽകിയിരുന്നു. ഇതിനിടെ ബിജെപി ഓഫീസുകൾ പിടിച്ചെടുക്കാനാണ് ഇപ്പോൾ മമത ഉത്തരവ് നൽകിയിരിക്കുന്നത് .ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ തൃണമൂല്‍ കോണ്‍​ഗ്രസ് നേതാക്കള്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദ്ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങളാണ് റ‌ിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ സിപിഎം ഓഫീസുകളും കോൺഗ്രസ് ബിജെപി ഓഫീസുകളും പ്രവർത്തിക്കാൻ തൃണമൂൽ കോൺഗ്രസ് അനുവദിക്കാറില്ലായിരുന്നു. ബിജെപിയെയും ആര്‍എസ്‌എസിനെ പ്രതിരോധിക്കാന്‍ ‘ബംഗ ജനനി ബാഹിനി’, ‘ജയ്ഹിന്ദ് ബാഹിനി’ എന്നീ സംഘടനകള്‍ രൂപീകരിച്ചതിന് പിന്നാലെയാണ് മമതയുടെ ഈ നീക്കം.ഒരിക്കലും രാജ്യദ്രോഹികള്‍ക്ക് ബം​ഗാള്‍ ജനത മാപ്പ് നല്‍കില്ലെന്നും അവര്‍ക്ക് തക്കമായ മറുപടി കൊടുക്കുമെന്നും മമത പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃണമൂല്‍ പരാജയപ്പെട്ട പ്രദേശങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്താന്‍ മമത പദ്ധതിയിടുന്നുണ്ട്. ജനങ്ങളുടെ പരാതികള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കണമെന്നും മമത നിര്‍ദേശം നല്‍കിയതായി നേതാവ് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button