Latest NewsFootball

ഐഎസ്എല്ലില്‍ ടീമുകളുടെ എണ്ണം വർദ്ധിക്കുന്നു; കേരളത്തിന് പ്രതീക്ഷ

കൊച്ചി: ഐ.എസ്.എല്ലില്‍ ടീമുകളുടെ എണ്ണം വർദ്ധിക്കുമെന്ന് റിപ്പോർട്ട്. ടീമുകളുടെ എണ്ണം പതിനഞ്ചില്‍ എത്തിക്കാനാണ് ആലോചന. ഇതിനായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നായി ടീമിനെ ക്ഷണിക്കാനാണ് എ.ഐ.എഫ്.എഫ് ഉദ്ദേശിക്കുന്നത്. അതേസമയം കേരളത്തില്‍ നിന്ന് പുതിയ ഒരു ക്ലബ്ബിനുള്ള സാധ്യതയുമുണ്ട്. തിരുവനന്തപുരം നഗരത്തിന് അവസരം നല്‍കാനാണ് സാധ്യത. അഹമ്മദബാദ്, കട്ടക്ക്, ഹൈദരബാദ് എന്നീ നഗരങ്ങളും പരിഗണനയിലുണ്ട്.

നിലവില്‍ ഐഎസ്എല്ലില്‍ പത്ത് ടീമുകളാണുള്ളത്. ഐ-ലീഗ് ക്ലബ്ബ് ഈസ്റ്റ് ബംഗാള്‍ ഐ.എസ്.എല്ലില്‍ വന്നാല്‍ പുതിയ നാല് ടീമുകളെ കൂടി ക്ഷണിക്കും. ഐ ലീഗ്- ഐ.എസ് എല്‍ ലയനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായതിന് ശേഷം മാത്രമേ പുതിയ ടീമുകളുടെ കാര്യം പരിഗണനയിൽ എടുക്കുകയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button