KeralaLatest News

കുടിവെള്ളം കിട്ടാക്കനിയായി; കോവിലൂരിലെ വീട്ടമ്മമാരുടെ പ്രതിഷേധം ഇങ്ങനെ

ഇടുക്കി: കോവിലൂരുകാര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായവുകയാണ്. ചെക്കുഡാമില്‍ വെള്ളമുണ്ടായിട്ടും ജീവനക്കാരെ നിയമിക്കാന്‍ അധിക്യതര്‍ തയ്യറാകാത്തതിനെ തുടര്‍ന്ന് റോഡ് ഉപരോധിച്ച് പ്രതിഷേധമറിയിച്ചിരിക്കുകയാണ് വീട്ടമ്മമാര്‍. ഒരുമാസമായി കുടിവെള്ളമെത്തിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതാണ് വീട്ടമ്മമാരെ ചൊടിപ്പിച്ചത്. ജലനിധിയുടെ നേത്യത്വത്തില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും വെള്ളം ലഭിക്കുന്നതിന് ഒരുവീട്ടുകാര്‍ 4000 രൂപ നല്‍കണം.

നിലവില്‍ കിലോമീറ്ററുകള്‍ കാല്‍നടയായി എത്തിയാണ് വെള്ളം ശേഖരിക്കുന്നത്. പ്രശ്‌നത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ അധിക്യതര്‍ നിസംഗത തുടര്‍ന്നതോടെയാണ് വെള്ളയാഴ്ച വീട്ടമ്മമാര്‍ കുടങ്ങളുമായി വട്ടവട-കോവിലൂര്‍ റോഡ് ഉപരോധിച്ചത്. രാവിലെ ആറിന് ആരംഭിച്ച ഉപരോധം ഉച്ചവരെ നീണ്ടുനിന്നു. കടവരിയിലെ ചെക്കുഡാമില്‍ നിന്നാണ് വട്ടവട കൊവിലൂര്‍ മേഘലയില്‍ കുടിവെള്ളമെത്തുന്നത്.

മഴ ശക്തമായതോടെ ഡാം നിറഞ്ഞൊഴുകുകയാണ്. എന്നാല്‍ മാസം ഒന്നുകഴിഞ്ഞിട്ടും പ്രദേശങ്ങളില്‍ വെള്ളമെത്തുന്നില്ല. കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് അധിക്യതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ദേവികുളം പോലീസ് പഞ്ചായത്ത് അധിക്യതരുമായി നടത്തിയ ചര്‍ച്ചയില്‍ ശനിയാഴ്ച മുതല്‍ രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂര്‍ വെള്ളം തുറന്നുവിടാമെന്ന് അധിക്യതര്‍ അറിയിച്ചതോടെയാണ് വീട്ടമ്മമാര്‍ പിരിഞ്ഞുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button