Latest NewsIndia

ദിവ്യ സ്പന്ദന പാര്‍ട്ടി വിട്ടേക്കുമെന്ന് വാര്‍ത്തകള്‍: കാരണം ഇങ്ങനെ

താന്‍ പാര്‍ട്ടി വിടുമെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ദി​വ്യ എ​എ​ൻ​ഐ​യോ​ട് പറഞ്ഞു

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ന​വ​മാ​ധ്യ​മ വി​ഭാ​ഗം മേ​ധാ​വി ദി​വ്യ സ്പ​ന്ദ​ന പാ​ർ​ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍.  ദിവ്യയുടെ ട്വിറ്റര്‍ പേജില്‍ നിന്നും ട്വീറ്റുകള്‍ എല്ലാം പിന്‍വലിച്ചതാണ് ഇത്തരത്തില്‍ ഒരഭ്യൂഹം പ്രചരിക്കാന്‍ കാരണൺമായത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയവും ദിവ്യ പാര്‍ട്ടിവിട്ടേക്കുമെന്ന സൂചനകള്‍ക്ക് ആക്കം കൂട്ടുന്നതാണ്. കൂടാതെ ദിവ്യയുടെ പേജില്‍ ഒ​രു ട്വീ​റ്റു പോ​ലും ല​ഭിക്കുന്നുമില്ല. ദി​വ്യ​യു​ടെ ട്വി​റ്റ​ർ പേ​ജ് തെ​ര​യു​മ്പോ​ൾ വെ​രി​ഫൈ​ഡ് പേ​ജ് ല​ഭ്യ​മാ​കാ​നും ഏ​റെ താ​മ​സ​മെ​ടു​ക്കു​ന്നു​ണ്ട്.

അതേസമയം താന്‍ പാര്‍ട്ടി വിടുമെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ദി​വ്യ എ​എ​ൻ​ഐ​യോ​ട് പറഞ്ഞു. ദി​വ്യ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ത​ന്നെ ഡി​ലീ​റ്റ് ചെ​യ്യു​മെ​ന്ന​ത​ട​ക്ക​മു​ല്ള വാ​ർ​ത്ത​ക​ൾ കോ​ൺ​ഗ്ര​സ് മാ​ധ്യ​മ​വി​ഭാ​ഗവും ത​ള്ളിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button