Latest NewsIndia

അടുത്ത അധ്യയന വര്‍ഷം മുതല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യഭ്യാസ നയം കൊണ്ടുവരുന്നു : നിലവിലുള്ളനയത്തില്‍ അടിമുടി മാറ്റം

ന്യൂഡല്‍ഹി : രാജ്യമൊട്ടാകെയുള്ള വിദ്യാഭ്യാസ നയം മാറുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യഭ്യാസനയം കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതോടെ രാജ്യത്തെ വിദ്യഭ്യാസ നയം അടിമുടി മാറും. ഇതോടെ രാജ്യത്തെ വിദ്യാഭ്യാസ രീതിയില്‍ സമഗ്ര മാറ്റത്തിനു ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടു റിപ്പോര്‍ട്ടില്‍ നിര്‍ദേശം. 10+2 സംവിധാനത്തില്‍ നിന്ന് 5+3+3+4 ഘടനയിലേക്കു സ്‌കൂള്‍ വിദ്യാഭ്യാസം മാറണമെന്നാണു വിദ്യാഭ്യാസനയ രൂപീകരണ സമിതി അധ്യക്ഷന്‍ ഡോ. കെ.കസ്തൂരിരംഗന്‍ കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊക്രിയാലിനു നല്‍കിയ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.

അധ്യയനത്തിലും അധ്യാപനത്തിലും ദേശീയതയിലൂന്നിയുള്ള വന്‍ മാറ്റങ്ങളും നിര്‍ദേശിക്കുന്നു. 3-8 വയസ്സുള്ള കുട്ടികള്‍ക്കു കൂടി വിദ്യാഭ്യാസ അവകാശ നിയമം ബാധകമാക്കണം, മാനവശേഷി മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കണം എന്നീ നിര്‍ദേശങ്ങളുമുണ്ട്.

സംസ്‌കൃത പഠനത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ശുപാര്‍ശയുണ്ട്. ചെറു ക്ലാസുകളില്‍ ലളിത രീതിയില്‍ സംസ്‌കൃതം പഠിപ്പിച്ചു തുടങ്ങണം. കാളിദാസ, ഭാസ കൃതികള്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിപ്പിക്കണം. സാഹിത്യത്തില്‍ സംസ്‌കൃത ക്ലാസിക്കുകളും ഗണിത പഠനം രസകരമാക്കാന്‍ ഭാസ്‌കരയുടെ ഗണിത കവിതകളും സാംസ്‌കാരിക മൂല്യ ക്ലാസുകളില്‍ പഞ്ചതന്ത്രം കഥകളും ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button