Latest NewsGulf

ലോകത്ത് ഇസ്ലാം ഭീതി നിയന്ത്രണാതീതം; മാര്‍ച്ച് 15 ഇസ്‍ലാമോഫോബിയ വിരുദ്ധ ദിനമായാചരിക്കണമെന്ന് ഇസ്‍ലാമിക ഉച്ചകോടി

ലോക പണ്ഡിത സമ്മേളനവും ഇസ്‍ലാമോഫോബിയക്കെതിരെ ലോകതലത്തിൽ സംവാദം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു

ഈ വരുന്ന മാർച്ച് 15 ഇസ്‍ലാമോഫാബിയ വിരുദ്ധ ദിനമായി ആചരിക്കാൻ മക്കയിൽ നടന്ന ഇസ്‍ലാമിക ഉച്ചകോടി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയോടും മറ്റ് പ്രാദേശിക സംഘടനകളോടുമാണ് അഭ്യര്‍ഥന. തീവ്രവാദം, ഭീകരത എന്നിവക്കെതിരെ ശക്തമായ പ്രവർത്തനങ്ങൾക്ക് ‌ആഹ്വാനം ചെയ്തു കൊണ്ടാണ് ഉച്ചകോടിയുടെ തീരുമാനം.

കൂടാതെ നാളുകളായി അതിവേ​ഗം ലോകത്ത് വളർന്നു വരുന്ന ഇസ്ലാം ഭീതി നിയന്ത്രണത്തിന് അപ്പുറത്താണ്. ഇസ്‍ലാമിനെ കുറിച്ച തെറ്റിദ്ധാരണകളാണ് ഇസ്‍ലാം ഭീതിക്ക് പിന്നിൽ. ഇസ്‍ലാമിൻെറ മിതവാദ സമീപനവും സഹിഷ്ണുതയും ജനങ്ങളിലേക്കെത്തിക്കണമെന്ന് പണ്ഡിത സമ്മേളനം ആവശ്യപ്പെട്ടു. ഇതിന് എല്ലാ പിന്തുണയും നൽകാൻ ഇസ്‍ലാം വേൾഡ് ലീഗ് തീരുമാനിച്ചിട്ടുണ്ട്.

ഇസ്‍ലാമോഫാബിയ ഭീതിക്കെതിരെ ഇതിനെതിരെ ബോധവത്കരണം ആവശ്യമാണ്. ഇതിന്റെ ഭാഗമാണ് അന്താരാഷ്ട്ര ഇസ്‍ലാമോഫോബിയ ദിനാചരണം വേണമെന്ന ആവശ്യം. ഇസ്‍ലാമിക ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ലോക പണ്ഡിത സമ്മേളനവും ഇസ്‍ലാമോഫോബിയക്കെതിരെ ലോകതലത്തിൽ സംവാദം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button