Latest NewsIndia

ഔദ്യോഗിക സമ്മേളനങ്ങളില്‍ മോബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തി യോഗി സർക്കാർ

ഉത്തര്‍പ്രദേശ്: ഔദ്യോഗിക സമ്മേളനങ്ങളില്‍ മോബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തി യോഗി സർക്കാർ. ക്യാബിനറ്റ് മീറ്റിങ്ങില്‍ കയറുന്നതിന് മുമ്പ് മൊബൈല്‍ ഫോണുകള്‍ നിര്‍ദ്ദിഷ്ട കൗണ്ടറുകളില്‍ കൊടുക്കണമെന്നാണ് നിർദേശം. ഫോണിന് പകരം ലഭിക്കുന്ന ടോക്കണുമായി മീറ്റിംഗ് അവസാനിച്ച ശേഷം തിരികെ ഫോണുകള്‍ വാങ്ങാവുന്നതാണ്. സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ നിന്ന് മന്ത്രിമാരുടെ ശ്രദ്ധ വ്യതിചലിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം. നേരത്തെ ക്യാബിനറ്റ് മീറ്റിംഗുകളിലടക്കം ഫോണ്‍ സൈന്റ് മോഡിലിട്ടും സ്വിച്ച്ഡ് ഓഫ് ചെയ്തും മന്ത്രിമാര്‍ പങ്കെടുത്തിരുന്നു.

ക്യാബിനറ്റ് മീറ്റിംഗുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ എല്ലാ മന്ത്രിമാരും ശ്രദ്ധിക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ അവരുടെ ശ്രദ്ധ വ്യതിചലിക്കാന്‍ സാധ്യതയുണ്ട്. മീറ്റിംഗിനിടയില്‍ മന്ത്രിമാർ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button