KeralaLatest NewsIndia

കാറിന്റെ സീറ്റിലെ ചോരപ്പാട് തുടച്ചുമാറ്റിയതാര്? ബാലഭാസ്‌കറിന്റെ യാത്രയുടെ വിശദാംശങ്ങള്‍ ശേഖരിക്കും : ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു

ജിമ്മില്‍ ട്രെയിനറാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തടിച്ച ശരീരമുള്ള പ്രകാശ് തമ്പി ജിമ്മില്‍ ട്രെയിനറാണെന്ന് വിശ്വസിക്കുന്നില്ല.

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായിരിക്കെ ബാലഭാസ്‌കറിന്റെ യാത്രയുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം. അപകടം നടന്ന സ്ഥലത്ത് വീണ്ടും പരിശോധന നടത്തും നേരത്തെ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍, ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍, ദൃക്‌സാക്ഷികള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ബാലഭാസ്‌കറിന്റെ കാറിന്റെ മുന്‍സീറ്റിലെ ചോരപ്പാടുകള്‍ ആരോ തുടച്ചുനീക്കിയെന്ന ദൃക്‌സാക്ഷി മൊഴി പരിശോധിക്കും.

കേസ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 25ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പള്ളിപ്പുറത്തുവച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ഉ ജിമ്മില്‍ ട്രെയിനറാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തടിച്ച ശരീരമുള്ള പ്രകാശ് തമ്പി ജിമ്മില്‍ ട്രെയിനറാണെന്ന് വിശ്വസിക്കുന്നില്ല. ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റെയും പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ട്. കോളജില്‍ പഠിക്കുന്ന കാലം മുതല്‍ വിഷ്ണു ബാലഭാസ്‌കറിന്റെ കൂടെയുണ്ട്.

എന്നാല്‍ പ്രകാശ് തമ്പി കൂട്ടുകാരനായിട്ട് ആറ് വര്‍ഷമേ ആകുന്നുള്ളൂ.ഒരു സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ ക്യാന്റീന്‍ നടത്തിയിരുന്നു. അവിടെവച്ചാണ് ബാലഭാസ്‌കറുമായി പരിചയപ്പെട്ടത്. ബാലഭാസ്‌കറിനെ ജിമ്മില്‍ കൊണ്ടുപോയിരുന്നത് ഇയാളാണ്. ജിമ്മില്‍ ട്രെയിനറാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തടിച്ച ശരീരമുള്ള പ്രകാശ് തമ്പി ജിമ്മില്‍ ട്രെയിനറാണെന്ന് വിശ്വസിക്കുന്നില്ല. വാഹനമോടിച്ച ഡ്രൈവര്‍ അര്‍ജുന്‍ പിന്നീട് മൊഴി മാറ്റിയതില്‍ സംശയമുണ്ടെന്നും ഉണ്ണി  ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു. അതെ സമയം അപകടം ഉണ്ടാകുമ്പോള്‍ ലക്ഷ്മിയുടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണം ആരുടേതെന്ന ചോദ്യമുന്നയിച്ച്‌ ബാലഭാസ്‌കറിന്റെ ബന്ധു കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു.

കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണം തന്റെയും മകളുടെയും മാത്രമാണെന്നും, യാത്രയുടെ ഒരു ഘട്ടത്തിലും അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.അപകട സമയത്തു ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണു വാഹനം ഓടിച്ചത്. ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. താനും മകളും മുന്‍ സീറ്റിലാണ് ഇരുന്നത്. സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടെയും ഒളിവിലുള്ള വിഷ്ണുവിന്റെയും ഇടപാടുകളെക്കുറിച്ച്‌ ഒന്നും അറിയില്ല എന്നും അവർ പറഞ്ഞു .

ബാലഭാസ്‌കറിന്റെ മരണ ശേഷം പ്രകാശ് തമ്പി ഒട്ടേറെ തവണ വിദേശയാത്ര നടത്തിയതായി ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, അപകടസമയത്തു ബാലഭാസ്‌കറിന്റെ കാര്‍ ഓടിച്ചിരുന്നത് ആരാണെന്ന് ഉറപ്പുവരുത്താന്‍ ശാസ്ത്രീയ പരിശോധനയും നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button