Latest NewsUAEGulf

ഷാര്‍ജയില്‍ നാല് കാറുകള്‍ കൂട്ടിയിടിച്ച് അപകടം : പ്രവാസി യുവാവിന് ദാരുണാന്ത്യം : ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

ഷാര്‍ജ : ഷാര്‍ജയില്‍ നാല് കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പ്രവാസി യുവാവ് മരിച്ചു. ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ നസാവി അല്‍മാദം സ്ട്രീറ്റിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട കാര്‍ അമിതവേഗതയില്‍ വന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുള്ള കാറുകളെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. മരിച്ച യുവാവ് ഏഷ്യന്‍ വംശജനാണെങ്കിലും ഏത് നാട്ടുകാരനാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മറ്റു മൂന്ന് കാറുകളിലുള്ളവര്‍ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.

അപകടം ഉണ്ടായെന്ന് ട്രാഫിക് പൊലീസിന് വിവരം ലഭിയ്്ക്കുന്നത് പുലര്‍ച്ചെയാണ്. ഉടന്‍ ആംബുലന്‍സുമായി അപകടസ്ഥലത്ത് കുതിച്ചെത്തിയെങ്കിലും യിവാവിന് മരണം സംഭവിച്ചിരുന്നു. പരിക്കേറ്റവരെ അല്‍ ദയ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button