KeralaLatest NewsIndia

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍ സോബിനെതിരേയും നിരവധി കേസുകളെന്ന് പോലീസ്

അമേരിക്കയുള്‍പ്പടെ വിദേശ രാജ്യങ്ങളിലേക്ക് ട്രൂപ്പിനൊപ്പം ആളുകളെ കൊണ്ടുപോകാമെന്ന് ധരിപ്പിച്ച്‌ പണം കൈപ്പറ്റിയെന്നതുള്‍പ്പടെയുള്ള കേസുകള്‍ സോബിക്ക് എതിരേയുള്ളതായി പോലീസ് പറഞ്ഞു.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണത്തിനു ക്രൈംബ്രാഞ്ച്. അന്വേഷണം ഊര്‍ജിതമാക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയതോടെ, സ്വര്‍ണക്കടത്തു കേസില്‍ ഡി.ആര്‍.ഐയുടെ പിടിയിലായ പ്രകാശ് തമ്പിയുള്‍പ്പടെയുള്ളവരെ വിശദമായി ചോദ്യംചെയ്യും. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍ സോബിനെതിരേയും നിരവധി കേസുകളെന്ന് പോലീസ്.

അമേരിക്കയുള്‍പ്പടെ വിദേശ രാജ്യങ്ങളിലേക്ക് ട്രൂപ്പിനൊപ്പം ആളുകളെ കൊണ്ടുപോകാമെന്ന് ധരിപ്പിച്ച്‌ പണം കൈപ്പറ്റിയെന്നതുള്‍പ്പടെയുള്ള കേസുകള്‍ സോബിക്ക് എതിരേയുള്ളതായി പോലീസ് പറഞ്ഞു. കൊച്ചി സിറ്റി സ്‌റ്റേഷനില്‍ മാത്രം പതിനഞ്ചോളം കേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ട്.ബാലഭാസ്‌കറിന്റെ കാറപകടം നടന്ന സ്ഥലത്ത് ക്രൈംബ്രാഞ്ച് സംഘം വീണ്ടും പരിശോധന നടത്തും.അപകടം നടന്നതിനു പിന്നാലെ ഇവിടെനിന്നു രണ്ടുപേര്‍ ഓടിമാറിയെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും കാറിന്റെ മുന്‍സീറ്റിലെ ചോരപ്പാടുകള്‍ മായ്ച്ചുവെന്ന മൊഴിയും അന്വേഷണ വിധേയമാക്കും.

ബാലഭാസ്‌കറിനൊപ്പം ഉണ്ടായിരുന്ന വിഷ്ണുവും പ്രകാശ് തമ്പിയും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലോടെയാണു കേസില്‍ വഴിത്തിരിവ്.തമ്പിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡി.ആര്‍.ഐയെ സമീപിച്ചു. ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണിയുടെ മൊഴിയും രേഖപ്പെടുത്തി. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന മൊഴി ഉണ്ണി ആവര്‍ത്തിച്ചു. വിഷ്ണുവിന്റെയും പ്രകാശ് തമ്പിയുടെയും പ്രവര്‍ത്തനങ്ങളില്‍ നേരത്തെ സംശയമുണ്ട്.

കോളജില്‍ പഠിക്കുന്ന കാലം മുതല്‍ വിഷ്ണു ബാലുവിനൊപ്പമുണ്ട്. കുറച്ചു വര്‍ഷം മുന്‍പാണ് പ്രകാശ് തമ്പിയുമായി പരിചയത്തിലാവുന്നത്. ജിമ്മിലെ ട്രെയിനറാണെന്നാണ് പറഞ്ഞതെന്നും ഉണ്ണി മൊഴി നല്‍കി. വാഹനമോടിച്ച അര്‍ജുന്‍ മൊഴി മാറ്റിയത് സംശയകരമാണെന്നും ഉണ്ണി ആവര്‍ത്തിച്ചു. അതെ സമയം പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ ജിമ്മിലെ ട്രെയിനര്‍ തന്നെയായിരുന്നെന്ന് ഭാര്യ ലക്ഷ്മി ആവര്‍ത്തിച്ചു. പോഗ്രാം മാനേജര്‍ വിദേശത്തേക്കു പോയപ്പോള്‍ പിന്നീട് ഈ ജോലി ഏറ്റെടുത്തു.

അപകടം നടന്നതിനു പിന്നാലെ ആശുപത്രിയിലും സജീവമായുണ്ടായിരുന്നു. കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിനിടെ സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക് നീളുമെന്നും സൂചനയുണ്ട്. വിദേശത്തേക്ക് സ്‌റ്റേജ്‌ഷോയ്ക്ക് പോകുന്ന നിരവധി പേര്‍ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button