Latest NewsSports

ലോകകപ്പ് ക്രിക്കറ്റ്; ടീം ഇന്ത്യയുടെ വാര്‍ത്താ സമ്മേളനം മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം നടത്തിയ പത്രസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. നായകന്‍ കോഹ്‌ലിയോ മറ്റ് മുതിര്‍ന്ന താരങ്ങളോ പരിശീലകനോ പത്രസമ്മേളനത്തിന് എത്താതിരുന്നതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരുടെ നടപടി. മുതിര്‍ന്ന താരങ്ങള്‍ക്ക് പകരം മൂന്ന് നെറ്റ് ബൗളര്‍മാരെയാണ് ബി.സി.സി പത്രസമ്മേളനത്തിന് അയച്ചത്.

മുതിര്‍ന്ന താരങ്ങളോ പരിശീലകനോ എന്തുകൊണ്ട് പത്രസമ്മേളനത്തിന് എത്തിയില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ മീഡിയ മാനേജരോട് ചോദിച്ചപ്പോള്‍ ലോകകപ്പ് മത്സരം ആരംഭിച്ചില്ലല്ലോ എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. ആയതിനാല്‍ മുതിര്‍ന്ന താരങ്ങളോടോ കോച്ചിനോടോ സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ പത്രസമ്മേളനം ബഹിഷ്‌കരിച്ചത്.

മത്സരത്തെ കുറിച്ച് സംസാരിക്കാനായി ആവേശ് ഖാന്‍, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ് എന്നീ നെറ്റ് ബൗളര്‍മാരാണ് എത്തിയത്. ഇതില്‍ തന്നെ ആവേശിനെയും ചഹാറിനെയും സേവനം ആവശ്യമില്ലത്തതിനാല്‍ തിരിച്ചയക്കാന്‍ തീരുമാനിച്ചിരിക്കുകയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button