Latest NewsIndia

പ്രശസ്ത നടി ബി.ജെ.പിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത•പ്രശസ്ത ബംഗ്ലാദേശി നടി അഞ്ജു ഘോഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. ബുധനാഴ്ച, കൊല്‍ക്കത്തയില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷിന്റെ സാന്നിധ്യത്തിലാണ് അഞ്ജു ബി.ജെ.പിയില്‍ ചേര്‍ന്നത്.

നേരത്തെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ബംഗ്ലാദേശി നടനോട് ഇന്ത്യ വിടാന്‍ കേന്ദ്രം ആവശ്യപ്പെട്ടത് വിവാദമായിരുന്നു. പ്രശസ്ത ബംഗ്ലാദേശി നടനായ ഫെര്‍ദോസ് അഹമ്മദിന്റെ ബിസിനസ് വിസ ആഭ്യന്തര മന്ത്രാലയം റദ്ദാക്കുകയും ഉടന്‍ രാജ്യം വിടാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ബംഗ്ലാദേശി നടി ബി.ജെ.പിയിലെത്തിയിരിക്കുന്നത്.

നിരവധി ബംഗാളി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അഹമ്മദിനെ കരിമ്പട്ടികയില്‍പെടുത്തുകയും ചെയ്തിരുന്നു. ഒരു വിസാ വിഭാഗത്തില്‍പ്പെട്ട വിദേശ പൗരനെയും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button