Latest NewsEducation & Career

കരസേനയില്‍ ആദ്യമായി വനിതാ റിക്രൂട്ട്‌മെന്റ്

കരസേനയിലെ സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്ക് ആദ്യമായി വനിതകളെ റിക്രൂട്ട് ചെയ്യുന്നു. 100 ഒഴിവുകളുണ്ട്. വുമണ്‍ മിലിറ്ററി പോലീസ് എന്ന പുതിയ വിഭാഗത്തിലാണ് ഇവര്‍ക്ക് നിയമനംനല്‍കുക. അവിവാഹിതരായ സ്ത്രീകള്‍, കുട്ടികളില്ലാത്ത വിധവകള്‍, വിവാഹമോചിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സര്‍വീസിലിരിക്കെ മരിച്ച സൈനികരുടെ വിധവകള്‍ക്ക് കുട്ടികളുണ്ടെങ്കിലും അപേക്ഷിക്കാം.ഇവര്‍ പുനര്‍വിവാഹം നടത്തിയിരിക്കരുത്.

പ്രായം: പതിനേഴര-21 വയസ്സ്. സര്‍വീസിനിടെ മരിച്ച സൈനികരുടെ വിധവകള്‍ക്ക് 30 വയസ്സുവരെ അപേക്ഷിക്കാം. അവസാന തീയതി: ജൂണ്‍ എട്ട്. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും റിക്രൂട്ടമെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും https://www.joinindianarmy.nic.in

shortlink

Related Articles

Post Your Comments

Related Articles


Back to top button