Latest NewsMobile PhoneTechnology

വോഡഫോണ്‍ വരിക്കാർക്ക് സന്തോഷിക്കാം : കാരണമിതാണ്

ന്യൂ ഡൽഹി :വോഡഫോണ്‍ വരിക്കാർക്ക് സന്തോഷിക്കാം. പുതിയ കിടിലൻ പ്രീപെയ്ഡ് പ്ലാൻ കമ്പനി അവതരിപ്പിച്ചു. ദിവസേന 3 ജിബി 4ജി/3ജി ഡാറ്റ, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോൾ, 1000 എസ്എംഎസ് എന്നിവ ലഭിക്കുന്ന 299 രൂപയുടെ പ്ലാനാണ് വോഡാഫോൺ അവതരിപ്പിച്ചത്. 70 ദിവസമാണ് കാലാവധി. വോഡഫോൺ പ്ലേ ആപ്പുകളായ ലൈവ് ടിവി വഴി സിനിമകളും ഷോകളും കാണാനുളള അവസരവും ഈ ഓഫറിലൂടെ ലഭിക്കും. നിലവിൽ ഗുജറാത്ത്, മുംബൈ, പഞ്ചാബ് തുടങ്ങിയ പ്രധാന സർക്കിളുകളിലെല്ലാം പായ്ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈ പ്ലാൻ ലഭിക്കുവാനും കൂടുതൽ വിവരങ്ങൾക്കുമായും വോഡാഫോൺ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ആദ്യമായി 249 രൂപയുടെ റീചാർജ് ചെയ്യുന്നവർക്ക് സൗജന്യമായി 4 ജി സിം ഡോർസ്റ്റെപ് ഡെലിവറി ചെയ്യുന്ന സംവിധാനം വോഡാഫോൺ അവതരിപ്പിച്ചതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button