Latest NewsInternational

ഛര്‍ദ്ദി പറ്റിപിടിച്ച സീറ്റിലിരുന്ന് യാത്ര; ദുരനുഭവം പങ്കുവെച്ച് യാത്രികന്റെ കുറിപ്പ്

ലണ്ടന്‍: ഛര്‍ദ്ദി ഉണങ്ങി പറ്റിപ്പിടിച്ച സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യേണ്ടി വന്ന ഞെട്ടലിലാണ് ദേവ് ഗില്‍ഡ് എന്ന യാത്രികന്‍. ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ വച്ചാണ് ദേവ് ഗില്‍ഡിന് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്. ഉറങ്ങാനായി കാലുവെക്കാനുള്ള ചെറിയ സ്റ്റൂള്‍ താഴ്ത്താന്‍ ശ്രമിക്കവേയായിരുന്നു ഛര്‍ദ്ദില്‍ ദേവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തറയിലും ഛര്‍ദ്ദിയുണ്ടായിരുന്നതായി ദേവ് പറയുന്നു. ലണ്ടനില്‍ നിന്നും സിയാറ്റിലിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദേവ് യാത്ര തുടങ്ങി രണ്ടുമണിക്കൂറിന് ശേഷമാണ് സീറ്റില്‍ ഉണങ്ങി പറ്റി പിടിച്ചിരിക്കുന്ന ഛര്‍ദ്ദി കണ്ടത്.

സീറ്റിനെക്കുറിച്ച് ക്യാബിന്‍ ക്രൂവിനോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അവര്‍ വീഴ്ച സമ്മതിക്കാനോ ക്ഷമ പറയാനോ തയ്യാറായില്ലെന്നും വിമാനം പുറപ്പെട്ട സമയത്ത് സീറ്റ് വൃത്തികേടായിരുന്നോ എന്ന ചോദ്യം തന്നോട് ചോദിക്കുകയാണ് ഉണ്ടായതെന്നും ദേവ് പറയുന്നു.

മറ്റ് വഴിയില്ലെന്ന് കണ്ടതോടെ സീറ്റില്‍ വിരിക്കാന്‍ ക്യാബിന്‍ ക്രൂവിനോട് ഒരു ബ്ലാങ്കറ്റ് ചോദിക്കേണ്ടി വന്നു ദേവിന്. ബ്ലാങ്കറ്റ് ഇട്ട ശേഷം കിടന്നുറങ്ങിയ താന്‍ എണീക്കുമ്പോള്‍ ഉണങ്ങിയ ശര്‍ദ്ദി തന്റെ കാല്‍ക്കീഴില്‍ ഉണ്ടായിരുന്നെന്നും തന്നെ അത്രമാത്രം അത് അസ്വസ്ഥതപ്പെടുത്തിയെന്നും ദേവ് കുറിച്ചു. ദുരനുഭവം ദേവ് ട്വിറ്ററില്‍ കുറിച്ചതോടെ നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെ ബ്രിട്ടീഷ് എയര്‍വേസ് വക്താവ് ക്ഷമ ചോദിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button