Latest NewsKerala

‘പൊതു വിദ്യാലയത്തിലേക്ക് ഒരാള്‍ കൂടി’; തൃത്താല എംഎല്‍എയ്ക്ക് കൈയടിച്ച് സോഷ്യല്‍ മീഡിയ

മധ്യവേനലവധിക്ക് ശേഷം ഇന്ന് സ്‌കൂള്‍ തുറക്കുമ്പോള്‍ വിപുലമായ പ്രവേശനോത്സവത്തിലൂടെയാണ് വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ വിപുലമായ പരിപാടികളാണ് നടത്തുന്നത്. പ്രമുഖരായ പലരും സ്വന്തം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കാതെ മറ്റ് സ്‌കൂളുകളില്‍ ചേര്‍ക്കുന്ന കാഴ്ച പതിവാണ്. എന്നാല്‍ തൃത്താല എംഎല്‍എ വിടി ബല്‍റാം ഇതില്‍ നിന്നും വ്യത്യസ്തനാണ്. അദ്ദേഹം തന്റെ രണ്ട് മക്കളെയും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് മാതൃക കാണിച്ചു.

മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത ബല്‍റാം മകളെയും അതേ സ്‌കൂളിലാണ് ചേര്‍ത്തത്. തുടര്‍ന്ന് എല്ലാവര്‍ക്കും മാതൃകയാകാന്‍ ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. രണ്ടാമത്തെ മകള്‍ അവന്തിക സര്‍ക്കാര്‍ സ്‌കൂളില്‍ കയറുന്നു എന്നു പറഞ്ഞാണ് ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കുട്ടികളുടെ ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റ്. ഇതോടെ മാതൃകാപരമായ നടപടി എന്നു പറഞ്ഞു കൊണ്ട് നിരവധി കമന്റുകളാണ് വന്നത്. അരീക്കാട് ഗവ. എല്‍പി സ്‌കൂളിലാണ് ബല്‍റാം തന്റെ കുട്ടികളെ ചേര്‍ത്തിരിക്കുന്നത്.

https://www.facebook.com/vtbalram/posts/10156680189379139

shortlink

Related Articles

Post Your Comments

Related Articles


Back to top button