Latest NewsIndia

ജീവനക്കാരെ ചുരുക്കിയും ഔദ്യോഗിക വസതി ഒഴിഞ്ഞും മാതൃകയായി അരുണ്‍ ജെയ്റ്റ്‌ലി

സ്റ്റാഫ് അംഗങ്ങളെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി അംഗങ്ങളോട് വെള്ളം, വൈദ്യുതി, ഫോണ്‍ തുടങ്ങിയവ ഉപയോഗിച്ചതിന്റെ തുക അടച്ചു തീര്‍ക്കാനും നിര്‍ദേശിച്ചു.

ന്യൂഡല്‍ഹി: ഔദ്യോഗിക വസതി ഒഴിഞ്ഞ്, ജീവനക്കാരെയും ചുരുക്കി മാതൃകയായി മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഔദ്യോഗിക വസതി ഒഴിഞ്ഞതിന് പുറമെ അദ്ദേഹം തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ ചുരുക്കുകയും ഔദ്യോഗിക കാറുകളും സുരക്ഷയുമടക്കം തിരികെ ഏല്‍പ്പിക്കുകയും ചെയ്യ്തു. സ്റ്റാഫ് അംഗങ്ങളെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി അംഗങ്ങളോട് വെള്ളം, വൈദ്യുതി, ഫോണ്‍ തുടങ്ങിയവ ഉപയോഗിച്ചതിന്റെ തുക അടച്ചു തീര്‍ക്കാനും നിര്‍ദേശിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലും മന്ത്രി പദത്തിന് അരുണ്‍ ജെയ്റ്റ്‌ലിയെ പരിഗണിച്ചെങ്കിലും ആരോഗ്യ നില മോശമായതിനാല്‍ ചികിത്സയില്‍ ശ്രദ്ധിക്കാന്‍ തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ലോക്‌സഭ പിരിച്ചുവിട്ടുകഴിഞ്ഞാല്‍ ഔദ്യോഗിക വസതി പിന്‍ഗാമിക്ക് ഒഴിഞ്ഞ് കൊടുക്കണമെന്നുള്ള കോടതി വിധി മാനിച്ചാണ് സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ വസതിമാറ്റം.

ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി താരതമ്യേന ചെറിയ സര്‍ക്കാര്‍ വസതിയില്‍ താമസിച്ചശേഷം ചികിത്സയ്ക്ക് ശേഷം നവംബറോട് കൂടി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകാനാണ് അദ്ദേഹം കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button