Latest NewsUAEKerala

ബസ് അപകടം ; 6 മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു

ദുബായ് : ദുബായിൽ ബസപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു . മരിച്ച മലയാളികളിൽ നാലുപേരെ തിരിച്ചറിഞ്ഞു.അപകടത്തിൽ 10 ഇന്ത്യക്കാരാണ് മരിച്ചത്. ദീപക് കുമാർ, ജമാലുദ്ദിൻ,വാസുദേവൻ,തിലകൻ എന്നിവരാണ് തിരിച്ചറിഞ്ഞ മലയാളികൾ . ഓമാനിൽ നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തിൽപെട്ടത്.ഇന്നലെ വൈകിട്ട് 5 :30 നാണ് അപകടം നടന്നത്.

പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഒരു ഒമാൻ സ്വദേശി രണ്ട് പാകിസ്ഥാൻ സ്വദേശി അയർലാൻഡ് സ്വദേശി എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ച മൂന്ന് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച ദീപക്കിന്റെ ഭാര്യയും മക്കളും റാഷീദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.പരിക്കേറ്റവരിൽ രണ്ട് മലയാളികൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. യുഎയിൽ താമസവിസയിൽ ജോലി ചെയ്യുന്നവരാണ് മരിച്ചവർ. മൃതദേഹങ്ങൾ റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവർത്തകരും ആശുപതിയിൽ എത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ നാളെ തന്നെ നാട്ടിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഈദ് ആഘോഷത്തിന് മസ്‌ക്കറ്റിൽ പോയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button