Latest NewsIndiaCrime

ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനെ അക്രമികള്‍ വെട്ടിക്കൊന്നു

മഹാരാഷ്ട്രയില്‍ ക്രിക്കറ്റ് പരിശീലകനെ അക്രമികള്‍ വെട്ടിക്കൊന്നു. വ്യാഴാഴ്ച്ച അര്‍ദ്ധരാത്രിയോടെ ഭണ്ഡുപിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ക്രിക്കറ്റ് താരവും പരിശീലകനുമായ രാകേഷ് പന്‍വാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാകേഷും പെണ്‍സുഹൃത്തും നോര്‍ത്ത് ഈസ്റ്റ് മുംബൈയിലെ മഹാവീര്‍ പെട്രോള്‍ പമ്പിന് സമീപത്തെത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്.

ആക്രമണത്തില്‍ പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകിയ നിലയില്‍ രാകേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അജ്ഞാതരായ മൂന്ന് പേരാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നാണ് വിവരമെന്നും അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button