KeralaLatest News

യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; ഭർത്താവ് അറസ്റ്റിൽ

നിലമ്ബൂര്‍: യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. സംഭവത്തില്‍ ബംഗാള്‍ സ്വദേശിയായ ജൗഹീറുല്‍ ഇസ്ലാമിനെ നിലമ്ബൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ മുഹസിമ ഹാത്തുണിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൗഹീറുല്‍ മദ്യപിച്ച്‌ വീട്ടില്‍ എത്തിയതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ കലഹം തുടങ്ങിയത്. ഇതേ തുടന്ന് തന്നെ വീട്ടില്‍ കൊണ്ടു ചെന്നാക്കാന്‍ മുഹസിമ ആവശ്യപ്പെട്ടു.

നിലമ്ബൂരില്‍ കരുളായി റോഡില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് ദമ്ബതികള്‍ താമസിക്കുന്നത്. ഇവര്‍ക്ക് രണ്ടു വയസായ ഒരു മകനുണ്ട്. ഇരുവരും തമ്മിൽ കലഹം കൂടിയതോടെ പ്രതി സ്റ്റൗവില്‍ ഒഴിക്കാന്‍ വെച്ച മണ്ണെണ്ണ മുഹസിമയുടെ മുഖത്തും ദേഹത്തും ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ മുഹസിമയെ അയല്‍വാസികളാണ് നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. തീപൊള്ളല്‍ ഗുരുതരമായതിനെ തുടര്‍ന്ന് പ്രാഥമിക ചികിത്സക്ക് ശേഷം മുഹസിമയെ മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button