Latest NewsSports

കോ​പ്പ അ​മേ​രി​ക്ക​യി​ല്‍​നി​ന്ന് നെയ്‌മർ പു​റ​ത്ത്

ബ്ര​സീ​ലി​യ: കോ​പ്പ അ​മേ​രി​ക്ക ടൂ​ര്‍​ണ​മെ​ന്‍റി​ല്‍​നി​ന്ന് ബ്ര​സീ​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ പുറത്ത്. ഖ​ത്ത​റി​നെ​തി​രെ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ താ​ര​ത്തിന്റെ ക​ണ​ങ്കാ​ലി​ന്‍റെ ലി​ഗ​മെ​ന്‍റി​ന് പരിക്കേറ്റിരുന്നു. ഇതാണ് തിരിച്ചടിയായത്. ക​ളി​യു​ടെ 17 ആം മി​നി​റ്റി​ലാ​ണ് നെ​യ്മ​ര്‍​ക്കു പ​രി​ക്കേ​റ്റ​ത്. മ​ത്സ​ര​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് ഖ​ത്ത​റി​നെ ബ്ര​സീ​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. നെ​യ്മ​ര്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ക​ളി​ക്കി​ല്ലെ​ന്ന വി​വ​രം ബ്ര​സീ​ല്‍ ഫു​ട്‌​ബോ​ള്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​നാ​ണ് അറിയിച്ചത്.

ലോ​ക​ക​പ്പി​ന് മുൻപും നെയ്മറിന് സമാനമായ രീതിയിൽ പരിക്കേറ്റിരുന്നു. മൂ​ന്നു മാ​സം നീ​ണ്ട വി​ശ്ര​മമായിരുന്നു താരത്തിന് അനുവദിച്ചത്. കാ​ല്‍​മു​ട്ടി​നേ​റ്റ പ​രി​ക്ക് കാ​ര​ണം അ​ടു​ത്തി​ടെ ഫ്ര​ഞ്ച് ക്ല​ബ്ബ് പി​എ​സ്ജി​യു​ടെ ഏ​താ​നും മ​ത്സ​ര​ങ്ങ​ളും നെയ്മർ കളിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button