KeralaLatest News

വി.മുരളീധരന്‍ ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. കേന്ദ്ര മന്ത്രി ആയതിന് ശേഷമുള്ള ആദ്യസന്ദർശനമാണിത്. രാവിലെ 11.30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മുരളീധരനെ ബിജെപി, എന്‍ഡിഎ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. പിന്നീട് റോഡ്ഷോയായി പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിലേക്കും അതിന് ശേഷം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും പോകും. പത്മവിഭൂഷണ്‍ പി പരമേശ്വരന്‍, കവയിത്രി സുഗതകുമാരി ടീച്ചര്‍ എന്നിവരെ അദ്ദേഹം സന്ദർശിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button