Latest NewsInternational

14 സിം​ഹ​ങ്ങ​ള്‍ വ​ന്യ​ജീ​വി സങ്കേതത്തില്‍ നിന്ന് ചാടിപ്പോയി ; നാട്ടുകാർ ആശങ്കയിൽ

ദ​ക്ഷി​ണാ​ഫ്രി​ക്ക​ : 14 സിം​ഹ​ങ്ങ​ള്‍ വ​ന്യ​ജീ​വി സങ്കേതത്തില്‍ നി​ന്ന് ചാടിപ്പോയെന്ന് റി​പ്പോ​ര്‍​ട്ട്. ആ​ണ്‍-​പെ​ണ്‍ സിം​ഹ​ങ്ങ​ളും സിം​ഹ​ക്കു​ട്ടി​ക​ളും ഇ​തി​ല്‍​പെ​ടു​മെ​ന്നാ​ണ് വി​വ​രം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ വ​ന്യ​ജീ​വി സ​ങ്കേ​ത​മാ​യ ക്രു​ഗെ​ര്‍ നാ​ഷ​ണ​ല്‍ പാ​ര്‍​ക്കി​ലാ​ണ് സം​ഭ​വം.

ജ​ന​ങ്ങ​ളോ​ട് അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ഇ​തി​നോ​ട​കം അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പു​റ​ത്ത് ക​ട​ന്ന​വ​യി​ല്‍ ഏ​റെ​യും അ​പ​ക​ട​കാ​രി​ക​ളാ​യ സിം​ഹ​ങ്ങ​ള്‍ ആ​ണെ​ന്നാ​ണ് വിവരം. സിം​ഹ​ങ്ങ​ള്‍ ഏതു തരത്തിലാണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നോ പാ​ര്‍​ക്കി​ന്‍റെ പു​റ​ത്ത് എങ്ങോട്ട് പോ​യ​തെ​ന്നോ വ്യ​ക്ത​മ​ല്ല.

shortlink

Post Your Comments


Back to top button