Latest NewsIndia

മധ്യപ്രദേശിലെ വനത്തില്‍ നിരവധി കുരങ്ങുകള്‍ ചത്ത നിലയില്‍; കാരണം ഇതാണ്

ഭോപ്പാല്‍: മധ്യപ്രദേശിലെ വനത്തിനുള്ളില്‍ 15 കുരങ്ങുകളെ ചത്തനിലയില്‍ കണ്ടെത്തി. കനത്ത ചൂടും സൂര്യാഘാതവുമാകാം മരണകാരണമെന്ന് അധികതര്‍ അറിയിച്ചു. അതേസമയം, ചൂട് കൂടിയതോടെ വനത്തിനുള്ളിലെ നദികള്‍ വറ്റിവരണ്ടെങ്കിലും ചില തുരുത്തുകളില്‍ വെള്ളമുണ്ട്. ഈ വെള്ളത്തിനായുള്ള അടിപിടിയില്‍ കുരങ്ങുകള്‍ ചത്തതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു നിഗമനം.

ആടുകളെ മേയ്ക്കാന്‍ കാട്ടിലെത്തിയ ഒരു കുട്ടിയാണ് ഗുഹയ്ക്ക് അകത്തും പുറത്തുമായി കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഗുഹയ്ക്കുള്ളില്‍ ഒന്‍പത് കുരങ്ങുകളെയും ഗുഹയ്ക്ക് പുറത്ത് ആറ് കുരങ്ങുകളെയുമാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ നിഗമനം ശരിവെക്കുന്നതാണ് കുരങ്ങുകളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും. വെള്ളംകുടിക്കാന്‍ കഴിയാത്തതും സൂര്യാഘാതം ഏറ്റതുമാണ് മരണകാരണമെന്ന് പുഞ്ചാപുര ഗവണ്‍മെന്റ് വെറ്റിനററി ഡോക്ടര്‍ അരുണ്‍ മിശ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button