Latest NewsInternational

ചന്ദ്രന്‍ ചൊവ്വയുടെ ഭാഗമാണെന്ന് ട്രംപ്; നാസയുടെ മറുപടി ഇങ്ങനെ…

വാഷിംഗ്ടണ്‍ : ചന്ദ്രനെ കുറിച്ചുള്ള ‘വിചിത്ര’ പ്രസ്താവനയുടെ പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ ട്രംപ് പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദത്തിന് അടിസ്ഥാനം. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രന്‍, ചൊവ്വയുടെ ഭാഗമാണെന്നാണ് ട്രംപിന്റെ പ്രസ്താവന.

”നമ്മള്‍ ഇതിനായി മുഴുവന്‍ പണവും ചെലവഴിക്കുകയാണ്. ചന്ദ്രനില്‍ പോകുന്നതിനെ കുറിച്ച് നാസ ഇനി ഒന്നും സംസാരിക്കരുത്. 50 വര്‍ഷം മുമ്പ് നമ്മള്‍ ചെയ്തതാണ് അത്. നിലവില്‍ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചൊവ്വ (ചന്ദ്രന്റെ ഭാഗം), പ്രതിരോധം, ശാസ്ത്രം തുടങ്ങിയവയേക്കാള്‍ വലിയ മേഖലകളിലേക്ക് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.” – ട്രംപ് ട്വീറ്റ് ചെയ്തു.

https://twitter.com/JimBridenstine/status/1137110361025515527

ഇതിനിടെ നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്‌റ്റൈനും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നു. ”യു.എസ് പ്രസിഡന്റ് പറഞ്ഞതു പോലെ, ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാന്‍ നാസ ചന്ദ്രനെ ഉപയോഗിക്കാന്‍ പോവുകയാണ്. ക്യൂരിയോസിറ്റിയും ഇന്‍സൈറ്റും ചൊവ്വയിലുണ്ട്. അധികം വൈകാതെ മാര്‍സ് 2020 റോവറും മാര്‍സ് ഹെലികോപ്റ്ററും കൂടി അവിടേയ്ക്ക് എത്തും.” 2024ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന് ഫണ്ട് അനുവദിച്ച ട്രംപില്‍ നിന്ന് ഇത്തരമൊരു പ്രഖ്യാപനം വന്നതിന്റെ ഞെട്ടലിലാണ് നാസയിലെ ശാസ്ത്രജ്ഞര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button