KeralaLatest News

മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി​യിലെ ഫ്ലാറ്റ്; താ​മ​സ​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: എ​റ​ണാ​കു​ളം മരടിലെ ഫ്ളാ​റ്റ് സ​മു​ച്ച​യം പൊ​ളി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​നെ​തി​രെ താ​മ​സ​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍. ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 32 താ​മ​സ​ക്കാ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. താ​മ​സ​ക്കാ​രു​ടെ ഭാ​ഗം കേ​ള്‍​ക്കാ​തെ​യാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വെ​ന്നും താ​മ​സ​ക്കാ​ര്‍ ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ച​ട്ടം ലം​ഘി​ച്ചാ​ണോ ഫ്ളാ​റ്റു​ക​ള്‍ നി​ര്‍​മി​ച്ച​തെ​ന്നു പ​രി​ശോ​ധി​ക്കേ​ണ്ട​ത് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​മാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

തീ​ര​ദേ​ശ പ​രി​പാ​ല​ന ച​ട്ടം ലം​ഘി​ച്ചു നി​ര്‍​മി​ച്ച ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ച്ചു നീ​ക്കി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സുപ്രീം കോ​ട​തി ഉ​ത്ത​ര​വ്. ഹോ​ളി​ഡേ ഹെ​റി​റ്റേ​ജ്, ഹോ​ളി ഫെ​യ്ത്ത്, ജെ​യി​ന്‍ ഹൗ​സിം​ഗ്, കാ​യ​ലോ​രം അ​പ്പാ​ര്‍​ട്ട്മെ​ന്‍റ്, ആ​ല്‍​ഫാ വെ​ഞ്ചേ​ഴ്സ് എ​ന്നി​വ​യ്ക്കെ​തി​രേ​യാ​ണു ന​ട​പ​ടി.

ഫ്ളാ​റ്റു​ട​മ​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ കേ​ര​ള തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. മ​ര​ട് പ​ഞ്ചാ​യ​ത്താ​യി​രി​ക്കെ കോ​സ്റ്റ​ല്‍ റെ​ഗു​ലേ​റ്റ​റി സോ​ണ്‍ (സി​ആ​ര്‍​ഇ​സ​ഡ്) മൂ​ന്നി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​ദേ​ശ​ത്താ​ണു കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ച്ച​ത്. പി​ന്നീ​ട് മ​ര​ട് മു​ന്‍​സി​പ്പാ​ലി​റ്റി​യാ​യി. നി​ല​വി​ല്‍ ഫ്ളാ​റ്റു​ക​ള്‍ സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ലം സി​ആ​ര്‍ സോ​ണ്‍- ര​ണ്ടി​ലാ​ണെ​ന്നും നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്ക് അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്നു​മു​ള്ള വാ​ദം കോ​ട​തി അം​ഗീ​ക​രിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button