KeralaLatest News

കഴിഞ്ഞ ദിവസം കാണാതായ കോളേജ് അധ്യാപകന്‍ വീട്ടില്‍ തിരിച്ചെത്തിയതായി സഹോദരന്‍

മലപ്പുറം : കാണാതായ മലപ്പുറം പുത്തനത്താണി സ്വദേശിയും അധ്യാപകനുമായ ലുഖ്മാന്‍ (34) തിരിച്ചുവന്നതായി സഹോദരന്‍. ഇന്നലെ (8/6/19) മുതലാണ് പുത്തനത്താണിയില്‍ നിന്നും ലുഖ്മാനെ കാണാതായതെന്നും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫായിരുന്നെന്നും സഹോദരന്‍ മുര്‍ഷിദ് ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

സഹോദരന്‍ മുര്‍ശിദിന്റെ പോസ്റ്റ്

ഇന്നലെ (08/06/19) രാവിലെ കോളജിലേക്ക് എന്ന് പറഞ്ഞ് സാധാരണ പോലെ ഇറങ്ങിയ എന്റെ സഹോദരന്‍ ലുക്മാനെ കുറിച്ച് ഇതുവരെ വിവരം ഇല്ല, മൊബൈല്‍ ഓഫ് ആണ്, അറിയിക്കാതെ പുറത്ത് പോകുന്ന ആള്‍ അല്ല. എവിടെ ആണെന്നോ എന്താണെന്നോ വിവരം ഇല്ല.
കല്പറ്റ ഗവണ്മെന്റ് കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ ആണ്, പുത്തനത്താണി ഗൈഡ് കോളജിലും വര്‍ക് ചെയ്യുന്നുണ്ട്. എന്തെങ്കിലും വിവരങ്ങള്‍ കിട്ടുന്നവര്‍ താഴെ ഉള്ള നമ്പര്‍, കല്പകഞ്ചേരി പോലിസ് സ്റ്റേഷനില്‍ ബന്ധപ്പെടുക.. ഇങ്ങനെയായിരുന്നു സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button