Latest NewsKerala

നനഞ്ഞ് കുളിച്ച്‌ കേരള എക്‌സ്പ്രസിലെ യാത്രക്കാര്‍ ; ഒടുവിൽ ചെയിന്‍ വലിച്ചു

കൊച്ചി: മഴ കനത്തതോടെ കേരള എക്‌സ്പ്രസിന്റെ ഉള്ളിലാകെ ചോര്‍ന്നൊലിച്ചു. തീവണ്ടിക്കുള്ളില്‍ വെള്ളം കയറി നിറഞ്ഞതോടെ നനഞ്ഞ യാത്രക്കാര്‍ പരാതിയുമായി സ്‌റ്റേഷന്‍ അധികൃതരെ സമീപിച്ചു. മഴ ശക്തമായതിനാല്‍ രണ്ടു മണിക്കൂറോളം വൈകിയാണ് തീവണ്ടി യാത്രയായത്. തിരുവല്ലയില്‍ എത്തിയപ്പോള്‍ മുതല്‍ ശക്തമായ മഴ തുടങ്ങിയിരുന്നതായി യാത്രക്കാരനായ ചെങ്ങന്നൂര്‍ സ്വദേശി ജെയിംസ് പറഞ്ഞു. കമ്ബാര്‍ട്ട്‌മെന്റിലേക്ക് മുകളില്‍നിന്ന് ശക്തമായി വെള്ളം ഒലിച്ചിറങ്ങാന്‍ തുടങ്ങിയതോടെ കോട്ടയം റെയില്‍വെ സ്‌റ്റേഷനിലെത്തിയപ്പോള്‍ അധികൃതരെ കാര്യം അറിയിച്ചു.

എന്നാല്‍ ട്രെയിന്‍ വൃത്തിയാക്കാന്‍ ജീവനക്കാരില്ല എന്നായിരുന്നു ഇവരുടെ മറുപടി. പിന്നീട് യാത്ര തുടര്‍ന്ന ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴും പ്രശ്‌നം പരിഹരിക്കുകയോ വെള്ളം വൃത്തിയാക്കുകയോ ചെയ്യാത്തതിനാല്‍ യാത്രക്കാരില്‍ ഒരാള്‍ ചെയിന്‍ വലിച്ച്‌ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നോര്‍ത്ത് സ്റ്റേഷനില്‍ എത്തി എന്‍ജിനീയറിങ് വിഭാഗവും ക്ലീനിങ് വിഭാഗവും ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് തീവണ്ടിയുടെ എസി ഇന്റേണല്‍ പൈപ്പിലുണ്ടായ കേടുപാടാണ് ചോര്‍ച്ചയ്ക്ക് കാരണമായതെന്ന് റെയില്‍വെ അധികൃതരുടെ വിശദീകരണം.

Tags

Related Articles

Post Your Comments


Back to top button
Close
Close