Latest NewsKuwait

യാ​ച​ന​യും അ​ന​ധി​കൃ​ത താ​മ​സ​വും വർധിക്കുന്നു ; പ​തി​നാ​യി​ര​ത്തി​ലേ​റെ വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തി

കു​വൈ​റ്റ് സി​റ്റി: യാ​ച​ന​യും അ​ന​ധി​കൃ​ത താ​മ​സ​വും വർധിക്കുന്നുന്നതുമൂലം കു​വൈറ്റിൽ പ​തി​നാ​യി​ര​ത്തി​ലേ​റെ വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തി. കഴിഞ്ഞ ആറുമാസത്തെ കണക്കാണിത്. തിരിച്ചു കുവൈറ്റിലേക്ക് മ​ട​ങ്ങി​വ​രാ​നാ​വാ​ത്ത വി​ധം വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​രെ നാ​ടു​ക​ട​ത്തി​യ​ത്.തൊ​ഴി​ല്‍​നി​യ​മ​വും താ​മ​സ​നി​യ​മ​വും ലംഘിച്ചതാണ് ഇവർക്കെതിരെയുള്ള കുറ്റം.

പെരുന്നാൾ മാസത്തിൽ 320 പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ഉ​ട​ന്‍ നാ​ടു​ക​ട​ത്തും. റം​സാ​നി​ല്‍ യാ​ച​ന ന​ട​ത്തി​യ​തി​ന് പി​ടി​ക്ക​പ്പെ​ട്ട 50 പേ​രെ ന​ട​ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​ന​ധി​കൃ​ത താ​മ​സ​ത്തി​ന് പി​ടി​യി​ലാ​കു​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, ഫി​ലി​പ്പീ​ന്‍​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button