Latest NewsIndia

കോൺഗ്രസ് എംഎൽഎയ്ക്ക് കടം കൊടുത്ത 400 കോടി തിരികെ നൽകിയില്ല, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തന്റെ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഐഎംഎ ജുവല്‍സിന്റെ സ്ഥാപകന്‍

മുഹമ്മദ് മന്‍സൂര്‍ ഖാന്റെ ശബ്ദ സന്ദേശം വൈറലായതോടെ വന്‍ ജനക്കൂട്ടമാണ് സ്ഥാപനത്തിന് മുന്നില്‍ തടിച്ചു കൂടിയിരിക്കുന്നത്

ബെംഗളൂരു: ബെംഗളൂരുവിലെ ഹലാല്‍ നിക്ഷേപക സ്ഥാപനമായ ഐഎംഎ ജുവല്‍സിന്റെ സ്ഥാപകനും എംഡിയുമായ മുഹമ്മദ് മന്‍സൂര്‍ ഖാന്റെ ശബ്ദ സന്ദേശം വൈറലായതോടെ വന്‍ ജനക്കൂട്ടമാണ് സ്ഥാപനത്തിന് മുന്നില്‍ തടിച്ചു കൂടിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തന്റെ ജീവിതം അവസാനിപ്പിക്കുകയാണെന്നും അതിന് കാരണം മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗാണെന്നുമാണ് മുഹമ്മദിന്റെ സന്ദേശം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബെയ്ഗിന് 400 കോടി രൂപ നല്‍കിയിരുന്നെന്നും എന്നാല്‍ വന്‍ പരാജയം നേരിട്ട ശേഷവും ബെയ്ഗ് പണം തിരികെ നല്‍കുന്നില്ലെന്നും സന്ദേശത്തില്‍ മുഹമ്മദ് പറയുന്നു.തനിക്ക് നിരന്തരമായ ഭീഷണിയുണ്ടായിരുന്നെന്നും അതുകൊണ്ട് കുടുംബത്തെ ഒരു ഗ്രാമത്തിലേയ്ക്ക് മാറ്റിയ ശേഷം താന്‍ മാത്രമാണ് തെക്കന്‍ ബെംഗളൂരുവില്‍ താമസിക്കുന്നതെന്നും മുഹമ്മദ് വ്യക്തമാക്കുന്നു.

മാത്രമല്ല, തന്റെ പക്കല്‍ നിന്നും പണം വാങ്ങിയ നിരവധി രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇപ്പോള്‍ തന്നെ കളിയാക്കുകയും അപമാനിക്കുകയും ചെയ്യുന്നെന്നും സന്ദേശത്തില്‍ മുഹമ്മദ് വ്യക്തമാക്കുന്നു.എന്നാല്‍ മുഹമ്മദിന്റെ ശബ്ദ സന്ദേശം കള്ളമാണെന്നാണ് ബെയ്ഗിന്റെ വാദം. ശബ്ദ സന്ദേശം വൈറലായതോടെ ഐഎംഎ ജൂവല്‍സില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്ക് ഈദ് പ്രമാണിച്ച്‌ സ്ഥാപനം ജൂണ്‍ പത്തിന് മാത്രമാകും തുരന്ന് പ്രവര്‍ത്തിക്കുക എന്ന ബോര്‍ഡ് മാത്രമാണ് കാണാന്‍ കഴിഞ്ഞത്.

ഖാന്‍ അവിടുന്നു കടന്നിരുന്നു. ഇയാൾ എവിടെയാണെന്നോ ആത്മഹത്യ ചെയ്തോ എന്നും മറ്റും ഇതുവരെ കണ്ടെത്താൻ പോലീസിനും കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button