Latest NewsKeralaIndia

ഐഎസ് ഭീകരർ കേരളത്തിൽ വൻ സ്‌ഫോടനങ്ങൾക്ക് തയ്യാറെടുത്ത് ഐ ഇ ഡി ബോംബുകളുടെ പരീക്ഷണം നടത്തി: എൻഐഎ റിപ്പോർട്ട്

കൊച്ചി : ഐഎസ് ഭീകരർ കേരളത്തിൽ വൻ സ്‌ഫോടനങ്ങൾക്ക് തയ്യാറെടുത്ത് ഐ ഇ ഡി ബോംബുകളുടെ പരീക്ഷണം നടത്തിയതായി സൂചന .കഴിഞ്ഞ വർഷം ഏപ്രിലിൽ നാദാപുരം കല്ലാച്ചിയിൽ അതിനൂതന സംവിധാനങ്ങൾ ഉപയോഗിച്ച് ഐ ഇ ഡി സ്ഫോടനത്തിന്റെ പരീക്ഷണ വിന്യാസം നടത്തിയതായ വിവരമാണ് പുറത്ത് വന്നിരിക്കുന്നത് .ഇതിനൊപ്പം സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങളെ ബോംബായി ഉപയോഗിക്കുന്ന വെഹിക്കിൾ ബോൺ ഐ ഇ ഡി അഥവാ വിബിഐഇഡി എന്ന അതി വിനാശകാരിയായ ബോംബ് സ്ഫോടനത്തിനുള്ള സാധ്യതകളും ഭീകരർ തേടിയതായാണ് വിവരം.

ഇൻപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ഉപയോഗിച്ച് മറ്റു രാജ്യങ്ങളിൽ നടത്തിയ സ്ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിരീക്ഷണ വിധേയമാക്കിയാണ് കേരളത്തിലെ ഐ എസ് ഭീകരർ വൻ സ്‌ഫോടനങ്ങൾക്ക് തയ്യാറെടുത്തത് . ഇത്തരത്തിൽ ഐ ഇ ഡി സ്ഫോടന ദൃശ്യങ്ങൾ സൂക്ഷ്മ വിശകലനം ചെയ്തതിന്റെ വിവരങ്ങൾ എൻ ഐ എയ്ക്ക് ലഭിച്ചു .ഇതിനായി ചില ഷിയാ പള്ളികളിൽ നടത്തിയ ഐ ഇ ഡി ബോംബ് സ്ഫോടനങ്ങളുടെ ദൃശ്യങ്ങൾ ഐ എസ് ഭീകരർ സൂക്ഷ്മ വിശകലനവും,നിരീക്ഷണവും നടത്തിയതായും എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്.

സ്‌ഫോടക വസ്തുവിന് മുകളിലുള്ള ചെറു സ്പർശനം കൊണ്ടുപോലും വൻ സ്ഫോടനം നടത്താവുന്ന വിധമുള്ള ഐ ഇ ഡി ബോംബുകളായിരുന്നു ഇവിടെയെല്ലാം ഉപയോഗിച്ചത്. ബാഗുകളിലും , സ്യൂട്ട് കെയ്സുകളിലും ഉപയോഗിക്കാവുന്ന ഇൻപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസിന്റെ ടൈപ്പ് 76 വിഭാഗത്തിലെ ബോംബുകൾ പ്രയോഗിക്കാനാണ് കേരളത്തിലെ ഐ എസ് ഭീകരർ ലക്ഷ്യമിട്ടിരുന്നതെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button