Latest NewsIndia

യുവാവിനെ ആറ് പേർ ചേർന്ന് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

ന്യൂഡൽഹി : യുവാവിനെ ആറ് പേർ ചേർന്ന് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നോര്‍ത്ത് ദില്ലിയിലെ ജഹാംഗിര്‍പുരിയിലാണ് സംഭവം. ഗൗരവ്(24) എന്ന യുവാവാണ് കൊലപ്പെട്ടത്. ഇയാൾ കൊലക്കേസ് പ്രതിയായിരുന്നുവെന്നാണ് വിവരം. ഗൗരവും സുഹൃത്ത് സതീഷും കൂടി പ്രദേശത്തെ റോക്കി, രവി എന്നീ യുവാക്കളുമായി തർക്കത്തിലേർപ്പെട്ടു. തുടര്‍ന്ന് റോക്കിയെയും രവിയെയും ഇവര്‍ കത്തിക്കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു.

ഇതോടെ റോക്കിയുടെയും രവിയുടെയും സുഹൃത്തുക്കൾ സ്ഥലത്തെത്തി ഗൗരവിനെയും സതീഷിനെയും ആക്രമിക്കുകയായിരുന്നു. ശേഷം ഗൗരവിനെ സംഘം ഇഷ്ടിക കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button