Latest NewsIndia

പാല്‍പായ്ക്കറ്റിന്റെ മൂല മുറിച്ചുകളയാറുണ്ടോ? എങ്കിൽ ഇതൊന്ന് വായിക്കുക

ബെംഗളൂരു: പാല്‍ പാക്കറ്റുകളുടെ മൂല മുറിച്ചുകളഞ്ഞ് പാല്‍ ഊറ്റിയെടുക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ആ ചെറിയ ശീലം എത്രത്തോളം ഹാനികരമാണെന്ന് വ്യക്തമാക്കുന്ന ഒരു കാമ്പയിനാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മുറിച്ചുകളയുന്ന പ്ലാസ്റ്റിക് കഷണങ്ങൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് ബെംഗളൂരുവിലെ സന്നദ്ധ സംഘടനകളും പരിസ്ഥിതി സ്നേഹികളും ആരംഭിച്ചിരിക്കുന്ന പുതിയ കാമ്പയിന്‍. പാല്‍ പാക്കറ്റുകളുടെ മൂല മുറിച്ചു കളയുന്നതിനു പകരം, ചെറിയ കീറല്‍ ഉണ്ടാക്കി പാല്‍ ഊറ്റിയെടുക്കണമെന്നും നമ്മുടെ ശീലത്തില്‍ ചെറിയൊരു മാറ്റംവരുത്തിയാല്‍ പ്രകൃതിയോടും ജീവജാലങ്ങളോടും ചെയ്യുന്ന വലിയൊരു കാര്യമായിരിക്കും അതെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button