Latest NewsIndia

സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗര്‍: തെക്കൻ കാശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു. പുലർച്ചെ വെടിവെച്ച രണ്ട് ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഒരു ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകി. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഭീകരര്‍ ആദ്യം വെടിയുതിർക്കുകയായിരുന്നു.കൊല്ലപ്പെട്ട ഭീകരയെ കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പ്രദേശത്ത് ജാഗ്രത തുടരുകയാണ്. ഇവിടെ മൊബൈൽ ഇന്റർനെറ്റ് നെറ്റ് വർക്കുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജമ്മു കാശ്മീർ പോലീസ് സേനയുടെ ആർ.ആർ.ആർ, സി.ജി.ജി, സി.ആർ.പി.എഫ് എന്നീ സംഘടനകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് തീവ്രവാദികളെ വേഗത്തിൽ കീഴ്‌പ്പെടുത്താൻ കഴിഞ്ഞത്.ഇന്നലെ പൂഞ്ചില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button