Latest NewsIndiaNews

വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ ; നിയന്ത്രണ രേഖയിലുടനീളം വലിയൊരു കൂട്ടം തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതയില്‍ ഇന്ത്യന്‍ സൈന്യം

കുപ്വാര: രാജ്യത്ത് വീണ്ടും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതിനായി പാകിസ്ഥാന്‍ സൈന്യം വലിയൊരു കൂട്ടം തീവ്രവാദികളെ കശ്മീരിലേക്ക് തള്ളിവിടാന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. കെല്‍, തേജിയാന്‍, സര്‍ദാരി ലോഞ്ച് പാഡുകളില്‍ നിലയുറപ്പിച്ചിട്ടുള്ള 50 തീവ്രവാദികളും ലഷ്‌കര്‍-ഇ-തോയിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തില്‍ പറയുന്നു.

ഈ തീവ്രവാദികളെ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനും സമാധാനവും ഐക്യവും തകര്‍ക്കാനും പാകിസ്ഥാന്‍ അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയിലാണ്.

അതേസമയം മച്ചില്‍ മേഖലയില്‍ നിരവധി തീവ്രവാദികള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചു, എന്നന്നാല്‍ ജാഗ്രത പുലര്‍ത്തുന്ന ഇന്ത്യന്‍ സൈന്യവും ബിഎസ്എഫും തീവ്രവാദ ഗൂഢാലോചനയെ തകര്‍ക്കുകയും ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button