Latest NewsUAE

സൗദിയിൽ വന്‍ അഗ്നിബാധ; വാഹനങ്ങൾ കത്തിനശിച്ചു

ജിദ്ദ: ജിദ്ദ നഗരത്തിലെ ബര്‍മാന്‍ ഡിസ്ട്രിക്ടില്‍ വന്‍തീപിടിത്തം. ചൊവ്വാഴ്ച രാത്രി വൈകിയാണ് അഗ്നിബാധയുണ്ടായത്. പഴയ വാഹനങ്ങള്‍ നിര്‍ത്തിയിട്ട കേന്ദ്രത്തിലാണ് സംഭവം. ഇവിടെ നിര്‍ത്തിയിട്ട നിരവധി പഴയ വാഹനങ്ങള്‍ കത്തി നശിച്ചു. ശക്തമായ കാറ്റുള്ളതിനാല്‍ തീ വന്‍തോതില്‍ വ്യാപിച്ചു. സിവില്‍ ഡിഫന്‍സിന്റെ 15 യൂണിറ്റുകള്‍ ചേര്‍ന്നാണ് തീകെടുത്താൻ ശ്രമം നടത്തിയത്. എത്രത്തോളം നാശനഷ്ടം ഉണ്ടായെന്നത് വ്യക്തമല്ല.

shortlink

Post Your Comments


Back to top button