Latest NewsIndia

ഷാം​ഗ്ഹാ​യ് ഉ​ച്ച​കോ​ടി​; പാ​ക് വ്യോ​മ​പാ​ത ഉ​പേ​ക്ഷി​ച്ച്‌ പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: കി​ര്‍​ഗി​സ്ഥാ​നി​ല്‍ ന​ട​ക്കു​ന്ന ഷാം​ഗ്ഹാ​യ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നായി പാകിസ്ഥാന്റെ വ്യോമപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിക്കില്ല. പാ​ക് വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ ഇത് വേണ്ടെന്ന് ഇ​ന്ത്യ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇതിന് പകരം ഇ​റാ​ന്‍-​ഒ​മാ​ന്‍ വ​ഴി മോ​ദി കി​ര്‍​ഗി​സ്ഥാ​നി​ലേ​ക്ക് പോ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

ബാ​ല​ക്കോ​ട്ട് ആ​ക്ര​മ​ണ​ത്തിനെ തു​ട​ര്‍​ന്ന് ഇ​ന്ത്യ​യു​മാ​യു​ള്ള 11 വ്യോ​മ​പാ​ത​യി​ല്‍ ര​ണ്ടെ​ണ്ണ​മൊ​ഴി​ക​യു​ള്ള​വ പാകിസ്ഥാൻ അടച്ചിട്ടിരിക്കുകയായിരുന്നു. ഇ​ന്ത്യ​യു​ടെ അ​ഭ്യ​ര്‍​ഥ​ന​യെ തു​ട​ര്‍​ന്ന് പ്രധാനമന്ത്രിക്ക് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നെങ്കിലും ഇന്ത്യ ഇത് വേണ്ടെന്ന് അറിയിക്കുകയായിരുന്നു. ജൂ​ണ്‍ 13, 14 തീ​യ​തി​ക​ളി​ല്‍ കി​ര്‍​ഗി​സ്ഥാ​നി​ലെ ബി​ഷ്കെ​ക്കി​ലാ​ണ് ഷാംഗ്ഹായ് ഉച്ചകോടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button