Latest NewsKerala

കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവം: മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍ക്ക് അനാവശ്യ തിടുക്കമുണ്ടായി. ആശുപത്രിയിലെ ചികിത്സ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ബോധ്യപ്പെട്ടതിനു ശേഷമേ ഡോക്ടര്‍മാര്‍ ചികിത്സ നടത്താവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കാന്‍സര്‍ ഇല്ലാതെ കീമോയ്ക്ക് വിധേയയായ രജനിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് സ്ഥിരമായി പ്രശ്‌നങ്ങളുണ്ടെന്ന് പറയാനാകില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button