KeralaLatest News

ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു

രഘുവാണ് തീ കൊളുത്തിയതെന്നുള്ള വത്സലയുടെ മരണ മൊഴിയും ഇവരുടെ സഹോദരന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്

മാവേലിക്കര: മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ഞായറാഴ്ച രാവിലെ ഒമ്പതോടെ മാവേലിക്കരയിലാണ് സംഭവം നടന്നത്. തെക്കേക്കര പള്ളിക്കല്‍ ഈസ്റ്റ് മുണ്ടനാട്ട് പുത്തന്‍വീട്ടില്‍ രഘുവി(57)ന്റെ ഭാര്യ വത്സല (55) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ഭര്‍ത്താവ് രഘുവിനെ പോലീസ് റിമാന്‍ഡ് ചെയ്തു.

അമിത മദ്യപാനം ചോദ്യം ചെയ്തതലിലുള്ള ദേഷ്യത്തില്‍ വീട്ടില്‍ വഴക്കുണ്ടാവുകയും തുടര്‍ന്ന് രഘു വത്സലയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരത്തില്‍ 95 ശതമാനം പൊള്ളലേറ്റ വത്സലയെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ മരിക്കുകയായിരുന്നു.

രഘുവാണ് തീ കൊളുത്തിയതെന്നുള്ള വത്സലയുടെ മരണ മൊഴിയും ഇവരുടെ സഹോദരന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വത്സല സ്വയം തീ കൊളുത്തിയതാണെന്നായിരുന്നു രഘു ആദ്യം നല്‍കിയ മൊഴി. എന്നാല്‍ സംശയം തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പിന്നീട് ഇയാള്‍ കുറ്റം സമ്മതിച്ചു. മൃതദഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍: രഞ്ജിനി, രഞ്ജിത്ത്. മരുമകന്‍: ബിജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button