Latest NewsKuwait

തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന്​ ദി​വ​സം വാ​ഹ​നങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

കുവൈറ്റ്: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ പാ​ര്‍​ക്കി​ങ്​ സ്ഥ​ല​ത്ത്​ തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന്​ ദി​വ​സം വാ​ഹ​നം നി​ര്‍​ത്തി​യി​ടുന്നവരിൽ നിന്നും 135 ദീ​നാ​ര്‍ പി​ഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ പാ​ര്‍​ക്കി​ങ്​ സ്ഥ​ല​ത്ത്​ വാ​ഹ​നം നി​ര്‍​ത്തി​യി​ട്ട് ചിലർ നാട്ടിൽ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം. സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ വൈ​സ്​ ചെ​യ​ര്‍​മാ​ന്‍ ഖാ​ലി​ദ്​ അ​ല്‍ ഹു​ദൈ​ബാ​നാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മൂ​ന്നു​ദി​വ​സം ക​ഴി​ഞ്ഞാ​ല്‍ വാ​ഹ​നം എ​ടു​ത്തു​മാ​റ്റാ​ന്‍ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സ​ഹാ​യം തേ​ടും.

വാ​ഹ​നം സൂ​ക്ഷി​ക്കു​ന്ന​തി​നും എ​ടു​ത്തു​മാ​റ്റു​ന്ന​തി​നും മു​നി​സി​പ്പാ​ലി​റ്റിക്കും പിഴ അടയ്ക്കണം. കൂടാതെ ദി​വ​സ​ത്തി​നും ഒ​രു ദീ​നാ​ര്‍ വെ​ച്ച്‌​ വേ​റെ​യും ന​ല്‍​ക​ണം. വാ​ഹ​ന​ങ്ങ​ളി​ല്‍ മു​നി​സി​പ്പാ​ലി​റ്റി മു​ന്ന​റി​യി​പ്പ്​ സ്​​റ്റി​ക്ക​ര്‍ ഒ​ട്ടി​ക്കു​ക​യും 48 മ​ണി​ക്കൂ​റി​നു​ ശേ​ഷ​വും എ​ടു​ത്തു​മാ​റ്റി​യി​ല്ലെ​ങ്കി​ല്‍ വാ​ഹ​നം ക​ണ്ടു​കെ​ട്ടു​ക​യു​മാ​ണ് നിലവിൽ ചെയ്തുവന്നിരുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button