USALatest NewsInternational

അമ്മ കാറില്‍ മറന്നു വച്ച കുഞ്ഞിന് ദാരുണമരണം

അമ്മ കുഞ്ഞിനെ കാറിൽ മറന്ന് വെച്ച് വീട്ടിലെത്തി ഉറങ്ങി. ഉറക്കം ഉണര്‍ന്നപ്പോൾ കുട്ടിയെ ഓർത്തു, വന്നു നോക്കിയപ്പോൾ കണ്ടത് ജീവനറ്റ ശരീരം. യു എസിലെ കന്‍സാസില്‍ മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് കാറിലെ കൊടും ചൂടില്‍ മരിച്ചത്. കുഞ്ഞുമായി പുറത്തുപോയി തിരികെ വീട്ടിലെത്തിയ അമ്മ കുഞ്ഞിനെ പുറത്തിറക്കാന്‍ മറന്നു. ശേഷം വീട്ടിലെത്തി ഉറങ്ങാൻ കിടന്ന ഇവർ മണിക്കൂറുകള്‍ക്ക് ശേഷം ഉറക്കം ഉണര്‍ന്നപ്പോഴാണ് കുട്ടിയുടെ കാര്യം ഓർത്തത്. യുവതി സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കാറില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അമേരിക്കയില്‍ പൂട്ടിയിട്ട വാഹനത്തിനുള്ളിൽപെട്ട് കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വർദ്ധിച്ചു വരുന്നുണ്ട്. . ഈ വര്‍ഷം മാത്രം 11 കുട്ടികളാണ് ഇത്തരത്തിൽ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button