Latest NewsSports

ചരിത്രനേട്ടം സ്വന്തമാക്കി ക്രിസ് ഗെയ്ല്‍

ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. സൗത്താപ്ടനില്‍ നടന്ന മത്സരത്തിലാണ് ക്രിസ് ഗെയ്ല്‍ ഈ നേട്ടം സ്വന്തമാക്കിയത്. 1625 റണ്‍സ് നേടിയ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാരയെയും 1619 റണ്‍സ് നേടിയ വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനെയും മറികടന്നാണ് ഈ നേട്ടം. ഇംഗ്ലണ്ടിനെതിരെ ഇതുവരെ 50 ന് മുകളില്‍ ശരാശരിയില്‍ നാല് സെഞ്ചുറിയും എട്ട് ഫിഫ്റ്റിയുമടക്കം 1632 റണ്‍സ് താരം നേടിയിട്ടുണ്ട്. മത്സരത്തില്‍ 41 പന്തില്‍ 36 റണ്‍സ് നേടിയാണ് ഗെയ്ല്‍ പുറത്തായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button