CricketLatest NewsNewsSports

ഗെയ്ൽ താണ്ഡവം: ഓസീസിനെതിരെ വിൻഡീസിന് ജയം

ജമൈക്ക: ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിലും വെസ്റ്റിൻഡീസിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഓസീസിനെ ആറ് വിക്കറ്റിനാണ് വിൻഡീസ് തകർത്തത്. ആദ്യ ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റിന് 141 റൺസെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസ് 14.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

38 ബോളിൽ 67 റൺസെടുത്ത ക്രിസ് ഗെയിലിന്റെ മികവിലാണ് വെസ്റ്റിൻഡീസിന് ജയം വേഗത്തിലാക്കിയത്. ഏഴ് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഗെയിലിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. നായകൻ നിക്കോളാസ് പൂരൻ 27 ബോളിൽ 32 റൺസെടുത്ത് പുറത്താകാതെ നിന്നു. സിമ്മൺസ് 13 ബോളിൽ 15 റൺസെടുത്തു.

Read Also:- ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ സമയക്രമം പ്രഖ്യാപിച്ചു

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മാത്യു വെയ്ഡ് (23), ആരോൺ ഫിഞ്ച് (30), ഹെന്റിക്‌സ് (33), ആഷ്ടൺ ടർണർ (24) എന്നിവരുടെ മികവിൽ 141 റൺസ് കുറിച്ചു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര വെസ്റ്റിൻഡീസ് സ്വന്തമാക്കി. പരമ്പരയിൽ ഇനി രണ്ട് മത്സരങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്. ടി20 ലോകകപ്പ് അടുത്തിരിക്കെ മറ്റു ടീമുകൾക്ക് കടുത്ത വെല്ലുവിളിയാണ് കരീബിയൻ പട ഉയർത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button